Breaking

ഇത് തിരിച്ചുവരവിനുള്ള അവസാന ശ്രെമം



ശ്രീനഗര്‍: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ഇനി ജമ്മു കശ്മീരിന്റെ താരം. ജമ്മുകശ്മീരിനായി കളിക്കുന്നതിനൊപ്പം പരിശീലക സ്ഥാനവും ഇര്‍ഫാന്‍ വഹിക്കും.  കഴിഞ്ഞ സീസണ്‍ വരെ ബറോഡക്കായി രഞ്ജിയില്‍ ബാറ്റേന്തിയ മുന്‍ ഇന്ത്യന്‍ താരത്തെ കഴിഞ്ഞ സീസണില്‍ ബറോഡ പുറത്താക്കുകയായിരുന്നു. ഇതോടെയാണ് ജമ്മുകശ്മീരിലേക്ക് ഇര്‍ഫാന്‍ ചുവട് മാറിയത്.  മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പുതിയ നിയോഗം. പത്താന്‍ വെള്ളിയാഴ്ച സോണ്‍വാറിലെ ഷേര്‍ ഇ കശ്മീര്‍ സ്‌റ്റേഡിയത്തില്‍ ടീമിനൊപ്പം ചേര്‍ന്നു. ജമ്മു കശ്മീര്‍ ക്രിക്കറ്റിെന്റ വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളില്‍ കോച്ചിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.  ഒരുവര്‍ഷം ജമ്മു കശ്മീരിനൊപ്പമുണ്ടാവുമെന്ന് പത്താന്‍ പറഞ്ഞു. ഇന്ത്യക്കായി 29 ടെസ്റ്റും, 120 ഏകദിനവും, 24 ട്വന്റി20യും കളിച്ച ഇര്‍ഫാന്‍ 2012ന് ശേഷം ടീമിനു പുറത്താണ്. പുതിയ സീസണ്‍ ഐ.പി.എല്ലിലും കരാറില്ല.

No comments:

Powered by Blogger.