എല്ലാം നഷ്ടപ്പെട്ടവന്റെ പ്രതികാരം,
ക്രിക്കറ്റ് ഓസ്‌ട്രേലിയക്കായി ഇനിയൊരിക്കലും കളിക്കില്ലെന്ന വാര്‍ണറുടെ പ്രഖ്യാപനത്തിന്റെ നടുക്കത്തിലാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റിലും തന്റെ പ്രതിഭ കൊണ്ട് അത്ഭുതപ്പെടുത്തിയ ഈ താരത്തിന്റെ ദേശീയ ടീമിലേക്കുളള പിന്മാറ്റത്തിന് ഏറെ മാനങ്ങളുണ്ട്. ചെറിയ തെറ്റിന് വലിയ ശിക്ഷയാണ് ഒാസീസ് താരങ്ങള്‍ക്ക് ലഭിച്ചതെന്ന് ഒരു വിഭാഗം ക്രിക്കറ്റ് താരങ്ങളും ആരാധകരും വിശ്വസിക്കുന്നു. വാര്‍ണറോടും സ്മിത്തിനോടും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പകപോക്കലാണോ എന്ന് വരെ സംശയിക്കുന്നവരുണ്ട്. നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ പിടിച്ചുകുലുക്കിയ ശമ്പള വര്‍ധവിനായുളള സമരത്തിന് മുന്‍ നിരയില്‍ നിന്നവരാണ് വാര്‍ണറും സ്മിത്തുമെല്ലാം. ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ് ഇക്കാര്യം പര്യസമായി സൂചിപ്പിച്ചത്.ഓസീസ് താരങ്ങള്‍ക്കെതിരായ നടപടിയില്‍ അമിതാവേശമുണ്ടായെന്ന വികാരമാണ് ക്രിക്കറ്റ് ലോകത്തുനിന്നും ഉയരുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ ശിക്ഷ അതികഠിനമായെന്ന കുറ്റപ്പെടുത്തലുകള്‍ വ്യാപകമായിക്കഴിഞ്ഞു. ”പന്തില്‍ കൃത്രിമം കാട്ടിയതില്‍ ഞങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടായിരുന്നു. എങ്ങനെ പ്രതികരിക്കണമെന്നു പോലും ശങ്കിച്ച നിമിഷങ്ങള്‍. കാരണം ഇത്തരം സാഹചര്യങ്ങള്‍ മുന്‍പു നേരിട്ടിട്ടില്ലല്ലോ. എന്നാല്‍ ശിക്ഷാവിധി അത്യാവേശത്തിലായിപ്പോയി. കുറ്റത്തിനു ചേരുന്നില്ല ഈ ശിക്ഷ. അതികഠിനം.” ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ കുറ്റപ്പെടുത്തി. ഒരു നിമിഷത്തെ മണ്ടത്തരം ഒഴിവാക്കി നിര്‍ത്തിയാല്‍ മാന്യന്മാരാണ് സ്മിത്തും ബാന്‍ക്രോഫ്റ്റും. അവര്‍ക്ക് ഒരു അവസരം കൂടി നല്‍കേണ്ടതാണ്. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു.താരങ്ങളുടെ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനും ശിക്ഷയ്‌ക്കെതിരെ രംഗത്തെത്തി. സമാന കുറ്റത്തിനു മുന്‍പു നല്‍കിയ ശിക്ഷയുമായി താരതമ്യപ്പെടുത്തിയാല്‍ ഇപ്പോഴത്തേതു കടുത്തതായിപ്പോയെന്നും അസോസിയേഷന്‍ വാദിക്കുന്നു. നേരത്തെ ഇന്ത്യന്‍ താരങ്ങളായ സച്ചിനും രോഹിത്ത് ശര്‍മ്മയും ആര്‍ അശ്വിനും വിന്‍ഡീസ് താരം ക്രിസ് ഗെയിലുമെല്ലാം ഓസീസ് താരങ്ങള്‍ക്ക് പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും വിലക്കിന്റെ കാലം കഴിഞ്ഞാലും രാജ്യത്തിനായി കളിക്കാനില്ലെന്നും വാര്‍ണര്‍ അറിയിച്ചത്. മൂന്നു ദിവസത്തിനിടയിലെ നാലാം വാര്‍ത്താ സമ്മേളനത്തിലും വിങ്ങിപ്പൊട്ടിയാണ് ഓസീസ് മുന്‍ ഉപനായകന്‍ ചോദ്യങ്ങളെ നേരിട്ടത്. രാജ്യത്തിനായി വീണ്ടും കളിക്കാന്‍ അവസരം ലഭിക്കുമെന്നതു ഒരു പ്രതീക്ഷയാണ്. എന്നാല്‍ അതിന് ഞാന്‍ തയ്യാറല്ല. അക്കാര്യം ഇനിയില്ല. ഇനിയുള്ള ആഴ്ചകളിലും മാസങ്ങളിലും തെറ്റ് എങ്ങനെ സംഭവിച്ചെന്ന കാര്യമാണ് പരിശോധിക്കുക. മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനു വിദഗ്ധാഭിപ്രായം തേടും. ഓസ്‌ട്രേലിയയെ വലിച്ചു താഴെയിടുന്ന നിലപാടാണ് ഞങ്ങളില്‍ നിന്നുണ്ടായത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. ടീമംഗങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കുമ്പോള്‍ അവരെ വിട്ട് ഇവിടെ വന്നിരിക്കുന്നതില്‍ ദുഃഖമുണ്ട്. വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ആവര്‍ത്തിക്കുന്നു. വാര്‍ണര്‍ പറഞ്ഞു
No comments: