Breaking

സ്മിത്തിന് ആശ്വാസം: ഈ വാർത്ത



പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിനെ കൈവിടില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ്. താരത്തിന്റെ വിലക്ക് തീര്‍ന്നാല്‍ ടീമിലേക്ക് വീണ്ടും തിരിച്ചെത്തിക്കുമെന്ന് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി.  അതേസമയം, ഓസ്‌ട്രേലിയന്‍ താരത്തിന് പകരമായി ഈ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹെന്‍ റിച്ച് ക്ലാസനെ ടീമിലെത്തിക്കാനുള്ള ശ്രമം രാജസ്ഥാന്‍ നടത്തുന്നുണ്ട്. സ്പിന്‍ ബോളര്‍മാരെ നേരിടാന്‍ മികവുള്ള താരങ്ങളെയാണ് സ്മിത്തിന് പകരക്കാരന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് രാജസ്ഥാന്‍ പരിശീലകന്‍ വ്യക്തമാക്കി.  താരത്തിന്റെ അടിസ്ഥാന വിലയായിരുന്ന 50 ലക്ഷം രൂപയാണ് ക്ലാസന് റോയല്‍സ് നല്‍കുക

No comments:

Powered by Blogger.