കോഹ്ലിയുടെ ടീമിലേക്ക് സ്റ്റീവ് സ്മിത്തും
സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഒരു ടീമില്‍ അണിനിരക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സ്മിത്തും ഏകദിന ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള കോഹ്ലിയും ഒരു ടീമിന് വേണ്ടി അണിനിരക്കുന്നത് ആരാധകരെ സംബന്ധിച്ചും സ്വപ്‌നമാണ്. കൗണ്ടി ക്രിക്കറ്റിന്റെ അടുത്ത സീസണില്‍ ഈ സ്വപ്‌നം സഫലമാകുമെന്നാണ് സൂചനകള്‍.സുറെ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൗണ്ടി ക്രിക്കറ്റ് കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുറെ ക്രിക്കറ്റ് ക്ലബ്ബുമായി കോഹ്ലി കരാറിലെത്തിയതായും സൂചനയുണ്ട്.അതേസമയം, കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്ന സ്റ്റീവ് സ്മിത്തിന് ദേശീയ ടീമിന്റെ ഷെഡ്യൂള്‍ കാരണം ഇതുവരെ കളിക്കാന്‍ സാധിച്ചിട്ടില്ല. സുറെ ക്ലബ്ബ് സ്മിത്തിനെ ടീമിലെത്തിക്കാന്‍ നിരന്തരം ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പന്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ച സ്മിത്തിന് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇറങ്ങാനാകില്ലെന്ന് ഉറപ്പായിരിക്കെ കൗണ്ടിയില്‍ താരത്തെ എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
No comments: