പകരക്കാരനെ പ്രഖ്യാപിച്ചിന് സണ്‍റൈസസ്
മുംബൈ: പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനെ കണ്ടെത്തി സണ്‍റൈസസ് ഹൈദരാബദ്. ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയില്‍സിനെയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരിക്കുന്നത്. അടിസ്ഥാന വിലയായ ഒരു കോടി രൂപ നല്‍കിയാണ് ഹെയില്‍സിനെ ടീമലെത്തിച്ചത്. 2015 ല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ഇതുവരേയും ഐപിഎല്ലില്‍ അരങ്ങേറാന്‍ ഹെയ്ല്‍സിന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ട്വന്റി-20 ബാറ്റ്സ്മാനാണ് ഹെയില്‍സ്. ട്വന്റി-20യില്‍ സെഞ്ച്വറി നേടിയ ഏക ഇംഗ്ലീഷ് താരവും ഐസിസി റാങ്കിംഗില്‍ ടോപ്പ് ടെന്നില്‍ ഇടം നേടിയ ഇംഗ്ലണ്ടുകാരനുമാണ് ഹെയില്‍സ്. 29 കാരനായ ഹെയില്‍സ് ബിഗ് ബാഷ് ലീഗിലും പിഎസ്എല്ലിലും ബിപിഎല്ലിലും തന്റെ കഴിവ് തെളിയിച്ചതുമാണ്. 174 ട്വന്റി-20യില്‍ നിന്നുമായി 4704 റണ്‍സ് നേടിയിട്ടുള്ള ഹെയില്‍സിന്റെ സ്ട്രൈക്ക് റേറ്റ് 143.54 ആണ്. രണ്ട് സെഞ്ച്വറികളും 30 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഓറഞ്ച് ആര്‍മ്മിയുടെ ആദ്യ മത്സരം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണറെ ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തേക്ക് പുറത്താക്കിയതിന് പിന്നാലെ ബിസിസിഐയും താരത്തെ ഐപിഎല്‍ കളിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശിഖര്‍ ധവാനൊപ്പം ഹെയില്‍സ് സണ്‍റൈസേഴ്സിനായി ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതുന്നത്
No comments: