കണ്ടെത്തി പകരക്കാരനെ, താരത്തിന് ഇതു കന്നി ഐപിഎല്‍
കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ സേവനം ലഭിക്കില്ല. ലേലത്തില്‍ 9.4 കോടി രൂപ വാരിയെറിഞ്ഞ്് കെകെആര്‍ സ്വന്തമാക്കിയ സ്റ്റാര്‍ക്കിന് പരിക്കാണ് ഐപിഎല്‍ നഷ്ടമാക്കിയത്. സ്റ്റാര്‍ക്കിന്റെ പകരക്കാരനായി ഇംഗ്ലണ്ട് പേസര്‍ ടോം ക്യുറാനെ കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ക്യുറാന്‍ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. പരിക്കിന്റെ പിടിയിലായ സ്റ്റാര്‍ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഓസീസിനായി കളിച്ചിരുന്നില്ല. പരിക്ക് ഗൗരവമുള്ളതാണെന്നു തെളിഞ്ഞതോടെയാണ് താരത്തിനു ഐപിഎല്ലും നഷ്ടമായത്.
No comments: